Saturday, March 26, 2011

പാലക്കാട്ടേക്കുള്ള തീവണ്ടി.

പാലക്കാട്ടേക്കുള്ള എല്ലാ തീവണ്ടിയിലും ഒരൊറ്റക്കയ്യനുണ്ടാകും, കണ്ണുകള്‍ കൊണ്ട് ബലാല്‍സംഘ൦ ചെയ്യപ്പെട്ട ഒരു ശരീരവും. പാലക്കാട്ടേക്കുള്ളപോലെ നാട്ടിലോടുന്ന തീവണ്ടികളിലെല്ലാം ഒരൊറ്റക്കയ്യനും , പേടിച്ചരണ്ട കണ്ണുകളുമുണ്ടാകും . മൂതൄത്തിന്‍റെ ഗന്ധമുള്ള കാറ്റില്‍ ഒറ്റക്കയ്യനും കണ്ണുകളും തമ്മിലേറ്റുമുട്ടും . കൂകിപ്പായുന്ന തീവണ്ടിക്കടിയിൽ ‍ അവളുടെ അലർച്ചയമരുമ്പോള്‍... ഓരോ ബോഗിയിലിരുന്നും ഭോഗിക്കുമ്പോള്‍ ഇരുകയ്യന്മാര്‍ ഇതുപോലെ ബ്ലോഗെഴുതി തുടങ്ങും . പാലക്കാട്ടേക്കുള്ളപോലെ നാട്ടിലോടുന്ന തീവണ്ടിനിറയെ ഗോവിന്ദച്ചാമിമാരാണ് .

No comments:

Post a Comment