Monday, April 4, 2011

ഒറ്റക്കണ്ണ്‍

ജനാധിപത്യംപോലെ
തൂണുനാലു൦
തുരുമ്പിച്ച
ആലങ്കോടെന്‍റെ
തട്ടുകടയിലെ
ദോശക്കല്ലിൽ
വീണുപൊട്ടിയ
ഓ൦പ്ലറ്റിന്റെറ
ഒറ്റക്കണ്ണെന്നെ
തുറിച്ചു നോക്കുന്നു.
പാതിജീവനോടെ
മറ്റുചിലപ്പോൾ
അസഹ്യമായികരിഞ്ഞ്,
ആകൃതിതെറ്റിയ
എൻഡോസള്ഫാെൻ-‍
ബാധയേറ്റ നോട്ടം.
രാഷ്ട്രീയവും ചായയു൦ കഴിച്ച്
നിങ്ങള്‍ പോയനേരം...
ഒറ്റക്ക്
തട്ടുകടയിലെ
ദോശക്കല്ലിൽ
മലര്‍ന്നുകിടന്ന്
മാനംനോക്കുമ്പോള്‍
കലങ്ങാത്ത ഒറ്റക്കണ്ണില്‍
തുരുമ്പിച്ച മാനം
തുരുമ്പിച്ച ആകാശം
തുരുമ്പെടുത്ത നക്ഷതൄങ്ങൾ.
എണ്ണക്കുപ്പിയില്‍നിന്നു
മേത്തു വീണ
തുള്ളികള്‍ ചോദിച്ചു
" ഞങ്ങളുടെ തീൻമേശക്കപ്പുറത്ത്
നിങ്ങളെന്തിനു ജനിക്കണം
മുട്ടയിടണം മുലയൂട്ടണം”
തളർന്നഒറ്റക്കണ്ണ്‍
ഇപ്പോഴുമെന്നെ
തുറിച്ചു നോക്കുന്നുണ്ട്

No comments:

Post a Comment