പാലക്കാട്ടേക്കുള്ള എല്ലാ തീവണ്ടിയിലും
ഒരൊറ്റക്കയ്യനുണ്ടാകും,
കണ്ണുകള്‍ കൊണ്ട് ബലാല്‍സംഘ൦ ചെയ്യപ്പെട്ട
ഒരു ശരീരവും.
പാലക്കാട്ടേക്കുള്ളപോലെ
നാട്ടിലോടുന്ന തീവണ്ടികളിലെല്ലാം
ഒരൊറ്റക്കയ്യനും ,
പേടിച്ചരണ്ട കണ്ണുകളുമുണ്ടാകും .
മൂതൄത്തിന്‍റെ ഗന്ധമുള്ള കാറ്റില്‍
ഒറ്റക്കയ്യനും കണ്ണുകളും തമ്മിലേറ്റുമുട്ടും .
കൂകിപ്പായുന്ന തീവണ്ടിക്കടിയിൽ
അവളുടെ അലർച്ചയമരുമ്പോള്‍...
ഓരോ ബോഗിയിലിരുന്നും
ഭോഗിക്കുമ്പോള്‍
ഇരുകയ്യന്മാര്‍
ഇതുപോലെ ബ്ലോഗെഴുതി തുടങ്ങും .
പാലക്കാട്ടേക്കുള്ളപോലെ നാട്ടിലോടുന്ന
തീവണ്ടിനിറയെ ഗോവിന്ദച്ചാമിമാരാണ് .
Tuesday, April 12, 2011
Monday, April 4, 2011
ഒറ്റക്കണ്ണ്‍
ജനാധിപത്യംപോലെ
തൂണുനാലു൦
തുരുമ്പിച്ച
ആലങ്കോടെന്‍റെ
തട്ടുകടയിലെ
ദോശക്കല്ലിൽ
വീണുപൊട്ടിയ
ഓ൦പ്ലറ്റിന്റെറ
ഒറ്റക്കണ്ണെന്നെ
തുറിച്ചു നോക്കുന്നു.
പാതിജീവനോടെ
മറ്റുചിലപ്പോൾ
അസഹ്യമായികരിഞ്ഞ്,
ആകൃതിതെറ്റിയ
എൻഡോസള്ഫാെൻ-
ബാധയേറ്റ നോട്ടം.
രാഷ്ട്രീയവും ചായയു൦ കഴിച്ച്
നിങ്ങള്‍ പോയനേരം...
ഒറ്റക്ക്
തട്ടുകടയിലെ
ദോശക്കല്ലിൽ
മലര്‍ന്നുകിടന്ന്
മാനംനോക്കുമ്പോള്‍
കലങ്ങാത്ത ഒറ്റക്കണ്ണില്‍
തുരുമ്പിച്ച മാനം
തുരുമ്പിച്ച ആകാശം
തുരുമ്പെടുത്ത നക്ഷതൄങ്ങൾ.
എണ്ണക്കുപ്പിയില്‍നിന്നു
മേത്തു വീണ
തുള്ളികള്‍ ചോദിച്ചു
" ഞങ്ങളുടെ തീൻമേശക്കപ്പുറത്ത്
നിങ്ങളെന്തിനു ജനിക്കണം
മുട്ടയിടണം മുലയൂട്ടണം”
തളർന്നഒറ്റക്കണ്ണ്‍
ഇപ്പോഴുമെന്നെ
തുറിച്ചു നോക്കുന്നുണ്ട്
തൂണുനാലു൦
തുരുമ്പിച്ച
ആലങ്കോടെന്‍റെ
തട്ടുകടയിലെ
ദോശക്കല്ലിൽ
വീണുപൊട്ടിയ
ഓ൦പ്ലറ്റിന്റെറ
ഒറ്റക്കണ്ണെന്നെ
തുറിച്ചു നോക്കുന്നു.
പാതിജീവനോടെ
മറ്റുചിലപ്പോൾ
അസഹ്യമായികരിഞ്ഞ്,
ആകൃതിതെറ്റിയ
എൻഡോസള്ഫാെൻ-
ബാധയേറ്റ നോട്ടം.
രാഷ്ട്രീയവും ചായയു൦ കഴിച്ച്
നിങ്ങള്‍ പോയനേരം...
ഒറ്റക്ക്
തട്ടുകടയിലെ
ദോശക്കല്ലിൽ
മലര്‍ന്നുകിടന്ന്
മാനംനോക്കുമ്പോള്‍
കലങ്ങാത്ത ഒറ്റക്കണ്ണില്‍
തുരുമ്പിച്ച മാനം
തുരുമ്പിച്ച ആകാശം
തുരുമ്പെടുത്ത നക്ഷതൄങ്ങൾ.
എണ്ണക്കുപ്പിയില്‍നിന്നു
മേത്തു വീണ
തുള്ളികള്‍ ചോദിച്ചു
" ഞങ്ങളുടെ തീൻമേശക്കപ്പുറത്ത്
നിങ്ങളെന്തിനു ജനിക്കണം
മുട്ടയിടണം മുലയൂട്ടണം”
തളർന്നഒറ്റക്കണ്ണ്‍
ഇപ്പോഴുമെന്നെ
തുറിച്ചു നോക്കുന്നുണ്ട്
Saturday, March 26, 2011
പാലക്കാട്ടേക്കുള്ള തീവണ്ടി.
പാലക്കാട്ടേക്കുള്ള എല്ലാ തീവണ്ടിയിലും ഒരൊറ്റക്കയ്യനുണ്ടാകും, കണ്ണുകള്‍ കൊണ്ട് ബലാല്‍സംഘ൦ ചെയ്യപ്പെട്ട ഒരു ശരീരവും. പാലക്കാട്ടേക്കുള്ളപോലെ നാട്ടിലോടുന്ന തീവണ്ടികളിലെല്ലാം ഒരൊറ്റക്കയ്യനും , പേടിച്ചരണ്ട കണ്ണുകളുമുണ്ടാകും . മൂതൄത്തിന്‍റെ ഗന്ധമുള്ള കാറ്റില്‍ ഒറ്റക്കയ്യനും കണ്ണുകളും തമ്മിലേറ്റുമുട്ടും . കൂകിപ്പായുന്ന തീവണ്ടിക്കടിയിൽ അവളുടെ അലർച്ചയമരുമ്പോള്‍... ഓരോ ബോഗിയിലിരുന്നും ഭോഗിക്കുമ്പോള്‍ ഇരുകയ്യന്മാര്‍ ഇതുപോലെ ബ്ലോഗെഴുതി തുടങ്ങും . പാലക്കാട്ടേക്കുള്ളപോലെ നാട്ടിലോടുന്ന തീവണ്ടിനിറയെ ഗോവിന്ദച്ചാമിമാരാണ് .
Subscribe to:
Posts (Atom)